തുറവൂർ: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്ന് വീണ് തുറവൂർ കളരിക്കൽ വളവൻചിറ ജ്യോതിമോന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ജ്യോതിമോൻ തുറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് ഞായറാഴ്ച അർദ്ധ രാത്രിയിലായിരുന്നു അപകടം. ജ്യോതിമോനൊടൊപ്പം ഉറങ്ങികിടക്കുകയിരുന്ന ഭാര്യ സരിതയും നാലു വയസുള്ള മകനും പരിക്കേൽക്കാതെ രക്ഷപെട്ടു. എ.എം ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരൻ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.