തുറവൂർ: ചാരായം വാറ്റാൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 60 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡിൽ കൂത്തേഴത്ത് വെളിയിൽ മണിയപ്പനെയാണ് പട്ടണക്കാട് സി.ഐ.രൂപേഷ് രാജും സംഘവും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.