ചേർത്തല:ആരോഗ്യ വകുപ്പിലെ ജീവനക്കാരിയായ ഭാര്യയെ ഓഫീസിൽ വിട്ട് മടങ്ങുകയായിരുന്ന വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന് മയക്കുമരുന്ന് സംഘത്തിന്റെ മർദ്ദനമേറ്റു.ആലപ്പുഴയിലെ സ്കൂളിലെ ജീവനക്കാരനായ കലവൂർ കാട്ടൂർ സൗമ്യസദനത്തിൽ ആർ.സുജീഷിനാണ് മർദ്ദനമേറ്റത്.
കാട്ടൂർ കോർത്തശേരി ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ 10 മണിയോടെയണ് സംഭവം.മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂർ ശാസ്ത്രിമുക്കിൽ ചെട്ടികാട് ആശുപത്രിയുടെ കീഴിലെ പ്രാഥമി
ക ആരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ചായ ഭാര്യയെ അവിടെ വിട്ടശേഷം ബൈക്കിൽ മടങ്ങുകയായിരുന്ന സുജീഷിനെ തടഞ്ഞു നിർത്തി മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗസംഘം മർദ്ദിക്കുകയായിരുന്നു.ബൈക്കിന്റെ താക്കോൽ ഉൗരിയെടുത്ത് ദുരത്തെറിഞ്ഞശേഷം ബൈക്ക് ചവിട്ടി തെറിപ്പിച്ചു.കൈയിൽ ഇരുന്ന മൊബൈൽ ഫോൺ പിടിച്ചു വാങ്ങി നിലത്ത് എറിഞ്ഞ് തകർത്തു. സമീപത്തെ വീട്ടിലേയ്ക്ക് ഓടിക്കയറിയാണ് സുജീഷ് രക്ഷപ്പെട്ടത്.ഉടൻ തന്നെ മണ്ണഞ്ചേരി പൊലീസിൽ വിവരം അറിയിച്ചു.നിരവധി കേസുകളിലെ പ്രതികളാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ പറഞ്ഞു.പ്രതികൾ സഞ്ചരിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.