softdrinks

കുട്ടനാട്: കൊവിഡ് വ്യാപനം തടയുന്നതിന് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് സേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ഇലക്ട്രിസിറ്റി ജീവനക്കാർ തുടങ്ങിയവർക്കു ഇന്ത്യൻ റെഡ്‌ക്രോസ് ജില്ലാ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ സോഫ്റ്റ് ഡ്രിങ്ക്‌സ്‌ വിതരണം ചെയ്തു. ജില്ലാ പോലീസ് മേധാവി ജയിംസ് ജോസഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ചെയർമാൻ വി എ ജോബ് വിരുത്തിക്കരി, ടോംസ് ആന്റണി, ജോസ് ടി. പൂണിച്ചിറ, എൽ ബി ഉണ്ണികൃഷ്ണൻ, നാസർ ഇബ്രാഹിം, ആന്റണി ജോസഫ് ഇത്തിപ്പള്ളി, ഷഫീഖ്, പോൾ ജോസഫ്, റോയി പൈലി, ലൈജു കെ എസ്‌ എന്നിവർ പങ്കെടുത്തു.