excise

കായംകുളം. എക്സൈസ് വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ 455 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടി. ഏവൂർ തെക്ക് എരുമഴിതോട് ആരംഭിക്കുന്ന കനാലിന് താഴെ നിന്നുമാണ് 35 ലിറ്റർ കൊള്ളുന്ന കന്നാസിലും 20 ലിറ്റർ കൊള്ളന്ന രണ്ട് പെയിന്റ് ബക്കറ്റുകളിലും നിറച്ച നിലയിൽ 75 ലിറ്റർ കോട കണ്ടെടുത്തത്. കണ്ടല്ലൂർ തെക്ക് മുക്കം ക്ഷേത്രം റോഡിൽ തമ്പുരാൻ മുക്കിന് സമീപത്ത് നിന്നുമാണ് 180 ലിറ്റർ കോട കണ്ടെടുത്തത്. കായംകുളം കായലിന് പടിഞ്ഞാറേ കരയിൽ കണ്ടൽ കാട്ടിൽ ഒളിപ്പിച്ച നിലയിലാണ് കോട കണ്ടെത്തിയത്. കണ്ടല്ലൂർ തെക്ക് ചക്കിലിച്ചിറയുടെ മധ്യഭാഗത്തുള്ള കുറ്റിക്കാടുകൾക്കിടയിൽ നിന്നാണ് കന്നാസുകളിലും കലങ്ങളിലുമായി ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 200 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും രണ്ട് ഗ്യാസ് അടുപ്പുകളും പിടിച്ചെടുത്തത്. പിടിച്ചെടുത്ത കോട മുഴുവനും നശിപ്പിച്ചു.