കുട്ടനാട് : എസ്.എൻ.ഡി.പി യോഗം യൂണിയൻ വനിതാസംഘത്തിയന്റെ നേതൃത്വത്തിൽ കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ മാസ്ക് വിതരണം ചെയ്തു. രാമങ്കരി പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ പ്രസന്നകുമാറിന് നൽകി കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി വിതരണോദ്ഘാടനം നിർവഹിച്ചു. വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹനൻ, വൈസ് പ്രസിഡന്റ് സ്മിത മനോജ്, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ. രതീഷ്, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം കെ.കെ.പൊന്നപ്പൻ, രാമങ്കരി പൊലീസ് സ്റ്റേഷൻ ഗ്രേഡ് എസ്.ഐ ജീമോൻ, ലേഖാ ജയപ്രകാശ്, ബീനാസാബു തുടങ്ങിയവർ വിവിധ പ്രദേശങ്ങളിൽ മാസ്ക് വിതരണം ചെയ്തു.