photo

ചേർത്തല:കാൽനടയായി താലൂക്ക് ഓഫീസിലെത്തിയ 76കാരി മുഖ്യമന്ത്റിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5,000 രൂപ കൈമാറി. ശാരീക അവശതകൾക്കിടയിലും നൻമയുടെ നിറമനസുമയി എത്തിയവൃദ്ധയ്ക്ക് വീട്ടിലേക്ക് മടങ്ങാൻ റവന്യു അധികൃതർ വാഹനസൗകര്യം ഒരുക്കി.

ചേർത്തല നഗരസഭ മൂന്നാം വാർഡിൽ ഇലഞ്ഞിക്കുഴി രാജമ്മമൂർത്തിയാണ് സ്വന്തം സമ്പാദ്യത്തിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് തുകയുമായി ഇന്നലെ വൈകിട്ട് അഞ്ചരയോടെ താലൂക്ക് ഓഫീസിൽ തനിച്ചെത്തിയത്. കാര്യം ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥർ ആദരവോടെ ഓഫീസിലിരുത്തി. പിന്നാലെയെത്തിയ തഹസിൽദാർ ആർ.ഉഷ തുക ഏ​റ്റുവാങ്ങി രസീത് കൈമാറി. നടക്കാനുള്ള പ്രയാസം മനസിലാക്കിയ തഹസിൽദാരും ജീവനക്കാരും ചേർന്ന് വാഹനസൗകര്യം ഏർപ്പെടുത്തി വീട്ടിൽ എത്തിക്കുകയായിരുന്നു.