ചേർത്തല:സ്പ്രിംക്ളർ ഡേറ്റ കരാർ തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കുക,പ്രവാസികളെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി ചേർത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തലയിൽ നടത്തിയ നിൽപ്പു സമരം മണ്ഡലം സെക്രട്ടറി പി.ജയകുമാർ ഉദ്ഘാടനം ചെയ്തു. ജി.ശിവപ്രസാദ്,പുഷ്പാംഗധൻ,സുനിൽ,സതീഷ്,സുരേഷ് എന്നിവർ പങ്കെടുത്തു.