ആലപ്പുഴ:കേരള മഹിളാസംഘം മണ്ഡലം കമ്മ​റ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്കുള്ള രണ്ടാം ഘട്ട മാസ്ക് വിതരണം ആലപ്പുഴ ജനറൽ ആശുപത്രിയിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ അസി സെക്രട്ടറി ജി.കൃഷ്ണപ്രസാദ് ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്,മഹിളാസംഘം ജില്ലാ സെക്രട്ടറി ദീപ്തി അജയകുമാർ,ആശുപത്രി വികസന സമിതി അംഗം ബി.നസീർ,ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ടി.എസ്.സിദ്ധാർത്ഥ്,ആർ.എം.ഓ ഡോ എസ്.ദീപു,നഴ്സിംഗ് സൂപ്രണ്ട് മേഴ്‌സി എന്നിവർ പങ്കെടുത്തു.