tv-r

തുറവൂർ:എസ്.എൻ.ഡി.പി.യോഗം വളമംഗലം മദ്ധ്യം1208 -ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ അരി വിതരണം സൈബർസേന ചേർത്തല യൂണിയൻ കൺവീനർ അജി ഇടപ്പുങ്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി പി.കെ. ധർമ്മാംഗദൻ, ബാലേഷ്, കെ.എസ്.ബിനീഷ്, കെ.ടി.സുരേഷ്, ഇ.എം.ജിനീഷ്, ശ്യാംകുമാർ,ജോളി നടരാജൻ,പുഷ്പാരമേശൻ,രാധാ സോമൻ എന്നിവർ പങ്കെടുത്തു. ശാഖയുടെ കീഴിലുള്ള നാലാം നമ്പർ കുടുംബ യൂണിറ്റിൽ എല്ലാ അംഗങ്ങൾക്കും അരി വിതരണം ചെയ്തു. യൂണിറ്റ് കൺവീനർ വസുമതി, കെ. ചെല്ലപ്പൻ, കെ.ബി.അജിത്ത് ,രാജു ,നടേശൻ എന്നിവർ നേതൃത്വം നൽകി: