ആലപ്പുഴ : പ്രവാസികളെ തിരികെ കൊണ്ടുവരാൻ പ്രത്യേക വിമാനമോ കപ്പലോ അയക്കണമെന്നും പ്രവാസികളുടെ പ്രശ്‌നങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്നും ആവശ്യപ്പെട്ട് ആലപ്പുഴ നോർത്ത്, സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് തോമസ് ജോസഫ്, മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ജി.സഞ്ജീവ് ഭട്ട്, സി.വി.മനോജ് കുമാർ, സിറിയക് ജേക്കബ് എന്നിവർ പങ്കെടുത്തു