കായംകുളം: അന്യ സംസ്ഥാനങ്ങളിൽ നിന്നും ചരക്കുമായി മാർക്കറ്റിൽ എത്തുന്ന ലോറികളിലെ ജീവനക്കാർ മാർക്കറ്റിലെയും, വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാരുമായും, തൊഴിലാളികളുമായും ഇടപഴകുന്നത് കോവിഡ് -19 രോഗവ്യാപനത്തിന് കാരണമായേക്കാവുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കായംകുളം മാർക്കറ്റിലേക്ക് വരുന്ന എല്ലാ ചരക്കുവാഹനങ്ങളും, ലിങ്ക് റോഡ് വഴി മാത്രമേ മാർക്കറ്റിലേക്ക് പ്രവേശിക്കാൻ അനുവദിക്കുകയുള്ളു.

ഷെഹീദാർപള്ളി ജംഗ്ഷൻ, ഒ.എൻ.കെ ജംഗ്ഷൻ, പാർക്ക് ജംഗ്ഷൻ, മുക്കവല, എന്നീ ഭാഗങ്ങൾ വഴി മാർക്കറ്റിലേക്ക് രാത്രി 10 മുതð രാവിലെ 9വരെ വാഹനഗതാഗതം അനുവദിക്കില്ല. മാർക്കറ്റിൽ ചരക്ക് ഇറക്കിയശേഷം പാർക്ക് ജംഗ്ഷൻ വഴിയോ, മുക്കവല വഴിയോ ചരക്കുവാഹനങ്ങൾ തിരികെ പോകണം. രാവിലെ 9ന് ശേഷം മാർക്കറ്റിൽ യാതൊരുവിധ ചരക്ക് വാഹനങ്ങളും അനുവദിക്കില്ല.എല്ലാ ഞായറാഴ്ചയും മാർക്കറ്റ് പൂർണ്ണമായും അടച്ചിട്ടു അണുനശീകരണം നടത്തും.