ആലപ്പുഴ: കുപ്പികളിൽ നിറച്ച് സൂക്ഷിച്ച നാലു ലിറ്റർ വാറ്റ് ചാരായവുമായി മുനിസിപ്പൽ സ്റ്റേഡിയം വാർഡ് കണിയാംപറമ്പിൽ സാദിഖ് (തൊത്തി സാദിഖ്- 50) നെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപം ആളൊഴിഞ്ഞ വീട്ടിൽ നിന്ന് പിടിയിലായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരു കുപ്പിക്ക് 3000 രൂപ നിരക്കിലായിരുന്നു വില്പന. സൗത്ത് സി.ഐ എം.കെ.രാജേഷ്, പ്രിൻസിപ്പൽ എസ്.ഐ രതീഷ് ഗോപി, സുനേഖ് ജയിംസ്, അബീഷ് ഇബ്രാഹിം, ബിനു, അരുൺകുമാർ, ദിനുലാൽ, റോബിൻസൺ, പ്രതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.