ആലപ്പുഴ: സാലറി ചലഞ്ചിലൂടെ ഒരു മാസത്തെ ശമ്പളം അഞ്ച് മാസം കൊണ്ട് പിടിച്ചെടുക്കാനുളള സർക്കാർഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അദ്ധ്യാപകരുടേയും ജീവനക്കാരുടേയും ധാർമ്മിക വിജയമാണെന്ന്
എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ മൗലികാവകാശം കവർന്നെടുക്കാമെന്ന ധാർഷ്ട്യത്തെയാണ് ഹൈക്കോടതി തടഞ്ഞതെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി എസ്.മനോജ് പറഞ്ഞു.