ആലപ്പുഴ:പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50,000 രൂപ സംഭാവന ചെയ്തു. റസൽസ് കോളേജ്, നീലിമ കോളേജ്, മിനർവ കോളേജ്, നാഷണൽ കോളേജ്, സ്വതന്ത്റ കോളേജ് എന്നീ കോളേജുകളാണ് തുക സംഭാവന ചെയ്തത്. സംഘടനാ ഭാരവാഹികൾ ചേർന്ന് ഡി.ഡി ജില്ലാ കളക്ടർ എം.അഞ്ജനയ്ക്ക് കൈമാറി.