ഹരിപ്പാട് : സർവോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി കുമാരപുരം പഞ്ചായത്തിലെ 100 കിടപ്പ് രോഗികൾക്ക് സൗജന്യമായി​ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. സൊസൈറ്റി ചെയർമാൻ എസ്. ദീപു അധ്യക്ഷത വഹിച്ചു. ഡി. സി. സി പ്രസിഡന്റ് അഡ്വ. എം. ലിജു വി​തരണോദ്ഘാടനം നി​ർവഹി​ച്ചു ജോൺ തോമസ്, രഞ്ജിത് ചിങ്ങോലി , ജേക്കബ് തമ്പാൻ , കെ.സുധീർ , കെ സുരേന്ദ്രൻ , ഷാരോൺ, രാജേഷ് എന്നിവർ നേതൃത്വം നൽകി