ഹരിപ്പാട് : ദേശാഭിമാനി ടി. കെ മാധവന്റെ പൂർണകായ പ്രതിമ മാവേലിക്കരയിൽ സ്ഥാപിക്കാൻ എസ്.എൻ.ഡി.പി യോഗം മുൻകൈയെടുക്കണമെന്ന് മുട്ടം ശാഖ അഭ്യർത്ഥിച്ചു. ടി കെ മാധവൻ തൊണ്ണൂറാമത് ചരമവാർഷിക ആചരണതോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം മുട്ടം 994 നമ്പർ ശാഖയുടെയും മുട്ടം ശ്രീ രാമകൃഷ്ണ ആശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗവും ടി. കെ മാധവനും എന്ന വിഷയത്തിൽ ഏകദിന ക്യാമ്പ് സംഘടിപ്പിക്കുമെന്നും സെക്രട്ടറി വി. നന്ദകുമാർ അറിയിച്ചു.