ഹരിപ്പാട് : പല്ലനയിലും കുമാരകോടിയിലും അടിക്കടി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കരുവാറ്റ കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ഡി.സി.സി ജനറൽസെക്രട്ടറി എം.ബി സജി ഉദ്ഘാടനം ചെയ്തു. ഇനി വൈദ്യുതി മുടങ്ങുകയാണെങ്കിൽ മുൻകൂട്ടി പ്രദേശത്തെ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകാമെന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു. സമരത്തിൽ ഷാക്കിർ, സാജിദ്, അമീർ, ഷഫീക്ക് എന്നിവർ പങ്കെടുത്തു.