ഹരിപ്പാട് : ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ ഗൃഹനാഥന് ജീവൻ രക്ഷാ മരുന്ന് നൽകി സി.ബി സി.വാര്യർ ഫൗണ്ടേഷൻ കരുതൽ പാലീയേറ്റീവ് പ്രവർത്തകർ. കുമാരപുരം കാട്ടിൽ മാർക്കറ്റ് വടക്കേയറ്റത്ത് സുധീശനാണ് ഹൃദയശസ്ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുന്നത്. ലോക് ഡൗൺ കാരണം മരുന്നു മുടങ്ങി. സി.ബി.സി.ഫൗണ്ടേഷൻ സ്നേഹദീപം സ്വാന്ത്വന വണ്ടിയിൽ ഡോക്ടറും ആരോഗ്യ പ്രവർത്തകരുമായി വീട്ടിൽ എത്തിയപ്പോഴാണ് മരുന്ന് മുടങ്ങിയ വിവരം അറിയിച്ചത്.കരുതൽ പ്രവർത്തകർ ആവശ്യമായ മരുന്നുകൾ വാങ്ങി വീട്ടിൽ എത്തിച്ചു.ഫൗണ്ടേഷൻ ചെയർമാൻ എം. സത്യപാലൻ മരുന്നു കൈമാറി.എ.സന്തോഷ്. പി.സോണി, രതീഷ്, സതീശൻ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.