തുറവൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യുണിയൻ തുറവൂർ യൂണിറ്റ് തുറവൂർ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക് 5000 രൂപ സംഭാവന നൽകി. യൂണിറ്റ് പ്രസിഡന്റ് ഗീതാമണി പഞ്ചായത്ത് പ്രസിഡന്റ് അനിതാ സോമന് തുക കൈമാറി..യൂണിറ്റ് സെക്രട്ടറി ടി.ആർ.സുഗതൻ,കമ്മറ്റി അംഗം കെ.ചിത്രാംഗദൻ , സംസ്ഥാന കമ്മിറ്റി അംഗം എം.പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി സതി രാമൻ നായർ ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു.