അമ്പലപ്പുഴ:യൂത്ത് കോൺഗ്രസ് ഭരണിക്കാവ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു അമ്പലപ്പുഴ ബ്ലോക്കിലെ 10 മണ്ഡലം കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ഇന്നലെ വൈകിട്ട് 5 ഓടെ പ്രതിഷേധ ജ്വാല തെളിയിച്ചു.