അരൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി അരൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും മാസ്ക് വിതരണം തുടങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ.നന്ദകുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ.ജവഹർ ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.ആർ.രതീഷ് , വി.വി.സ്വപ്ന, ജെ.പി.എച്ച് എൻ കെ.എസ്.ഷീബ , സി.ഡി.എസ് അംഗം വിദ്യാകുമാരൻ എന്നിവർ പങ്കെടുത്തു.