ചാരുംമൂട്: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കെ.പി റോഡിലെ വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു തുടങ്ങി. ചാരുംമൂട് ജംഗ്ഷൻ മുതൽ നൂറനാട് ലെപ്രസി സാനിട്ടോറിയം വരെയുള്ള കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്.
അനധികൃതമായ സ്ഥിരം നിർമ്മാണങ്ങൾ നീക്കം ചെയ്യാൻ രണ്ടു ദിവസത്തെ സമയം കടയുടമകളുടെ അഭ്യർത്ഥന പ്രകാരം നൽകിയിട്ടുണ്ട്. കഴിഞ്ഞ 23 ന് കളക്ടറേറ്റിൽ നടന്ന മന്ത്രിതല യോഗത്തിലാണ് ഒഴിപ്പിക്കൽ തീരുമാനിച്ചത്. ചാരുംമൂട് മാർക്കറ്റിനു സമീപം റോഡിന്റെ ഇരുവശങ്ങളിലുമുള്ള 15 ഓളം അനധികൃത കടകളാണ് പൊളിച്ചത്.