ആലപ്പുഴ: പള്ളിപ്പുറം പഞ്ചായത്തിലെ പതിനാലാം വാർഡിലെ സർക്കാർ മണൽ ഇഷ്ടിക ഫാക്ടറി വളപ്പിലെ വിഷപ്പാമ്പ് ശല്യം ഒഴിവാക്കണമെന്ന് ഷാനിമോൾ ഉസ്മാൻ എം.എൽ.എ ആവശ്യപ്പെട്ടു. കാടുവെട്ടിത്തെളിക്കുക ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് കളക്ടർക്ക് നൽകിയ കത്തിൽ ഷാനിമോൾ ആവശ്യപ്പെട്ടു.