വള്ളികുന്നം: യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസ്സന് നേരെയുണ്ടായ വധശ്രമത്തിനെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാല, സുഹൈലിന്റെ കുടുംബത്തോടൊപ്പം സി.സി.സി പ്രസിഡൻറ് അഡ്വ.എം ലിജു ഉദഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ പി ശ്രീകുമാർ, കറ്റാനം ഷാജി, കെ രാജേന്ദ്രൻ, എസ് നന്ദകുമാർ, യൂത്ത് കോൺഗ്രസ് സൽമാൻ പൊന്നേറ്റിൽ, അവിനാശ് ഗംഗൻ, ഫസൽ നഗരൂർ, മുഹമ്മദ് ഇക്ബാൽ എന്നിവർ പങ്കെടുത്തു.