ആലപ്പുഴ : സുഹൈൽ വധശ്രമ കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും ഈ സംഭവത്തിൽ കായംകുളംഎം.എൽ.എയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു കുതിരപ്പന്തി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുലയൻ വഴിയിൽ നടന്ന പ്രതിഷേധ ജ്വാല നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡൻറ് ഷിജു താഹ അധ്യക്ഷത വഹിച്ചു: ജനറൽ സെക്രട്ടറി അൻസിൽ അഷറഫ്, കൗൺസിലർ ലൈലാബീവി, മോഹനൻ, നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.