മാവേലിക്കര: കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് സാന്ത്വനം പകർന്ന് ഗൃഹസന്ദർശനം നടത്തി. തെക്കേക്കര പഞ്ചായത്തിലെ കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ നടന്ന സന്ദർശനത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.അബ്ദുൾസലാമിന്റെ നേതൃത്വത്തിലെത്തിയ ഡോക്ടർമാരുടെ സംഘം രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്നു വിതരണം നടത്തി. സൊസൈറ്റി ചെയർമാൻ അഡ്വ.ജി.ഹരിശങ്കർ, ട്രഷറർ കെ.മധുസൂദനൻ, സെക്രട്ടറി പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സന്ദർശനത്തിൽ കിഴക്ക് മേഖലയിൽ ടി.വിശ്വനാഥൻ, യു.വിശ്വംഭരൻ, കെ.രാജേഷ്, ജി.വിഷ്ണു, മേഴ്സി എന്നിവരും പടിഞ്ഞാറ് മേഖലയിൽ പ്രൊഫ.ടി.എം സുകുമാരബാബു, പി.അജിത്ത്, എസ്.ശശികുമാർ, ജയകുമാർ, ലിജോ വർഗ്ഗീസ് എന്നിവരും പങ്കെടുത്തു.