മാവേലിക്കര: സുഹൈൽ ഹസൻ വധശ്രമക്കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡ് കോൺഗ്രസ്‌ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധജ്വാല നടത്തി. കരിപ്പുഴ, കടവൂർകുളങ്ങര, പുതുശേരിഅമ്പലം ജംഗ്ഷൻ, പനച്ചമൂട്, തട്ടക്കാട്ടുപടി, ചെട്ടികുളങ്ങര ക്ഷേത്രജംഗ്ഷൻ, വടക്കെത്തുണ്ടാം ജംഗ്ഷൻ എന്നിവടങ്ങളിലാണ് പ്രതിഷേധജ്വാല നടന്നത്. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജോൺ.കെ.മാത്യു, ഗീത ഗോപാലകൃഷ്ണൻ, ബ്ലോക്ക്‌ ജനറൽ സെക്രട്ടറിമാരായ ബി.എൻ.ശശിരാജ്, സുനിൽകുമാർ, ശിവാന്ദൻ, പഞ്ചായത്ത്‌ അംഗം പുഷ്പരാജൻ, ഗോപാലകൃഷ്ണൻ നായർ, ഓമനക്കുട്ടൻ, ശശിധരൻ കളത്തിൽ, സുരേന്ദ്രലാൽ, ബെന്നി യോഹന്നാൻ, മണിക്കുട്ടൻ, വിക്രമൻ പിള്ള, രഞ്ജിത് കുമാർ, വിനുകുമാർ, ശ്രീകുമാർ, മുരളീധരൻ പിള്ള, ചിത്തൻ, ശിവൻ നായർ എന്നിവർ നേതൃത്വം നൽകി.