photo

മാരാരിക്കുളം:മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക്, സാനിട്ടൈസർ, ആയുർവേദ മരുന്നുകൾ,പച്ചക്കറിവിത്തുകൾ എന്നിവയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ നിർവഹിച്ചു.പഞ്ചായത്ത് അംഗം കല,വാർഡ് വികസന സമിതി അംഗം പി.ചിദംബരൻ,ബിന്ദു ഗിരിഷ്,എം.ജി വിജയകുമാർ എന്നിവർ പങ്കെടുത്തു.