ചേർത്തല:വാ​റ്റ് ചാരായവുമായി പഞ്ചായത്ത് ജീവനക്കാരൻ ഉൾപ്പെടെ നാലംഗ സംഘം പൊലീസിന്റെ പിടിയിലായി. മുനിസിപ്പൽ 12-ാം വാർഡിൽ വെളീപ്പറമ്പിൽ ശ്രീകേഷ് (26),സുരഭിയിൽ ശ്യാംജിത്ത് (32),തോട്ടുങ്കൽവെളി ശിവപ്രസാദ് (42),19ാം വാർഡിൽ പുത്തൻപുരയ്ക്കൽ അനൂപ് (32) എന്നിവരെയാണ് അര ലി​റ്ററോളം ചാരായവുമായി തിങ്കളാഴ്ച രാത്രി മണവേലി കവലയിൽ നിന്ന് പൊലീസ് പിടികൂടിയത്.ആദ്യം പൊലീസുമായി തട്ടിക്കയറിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ എസ്.ഐ എം.ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.ശിവപ്രസാദ് എറണാകുളം ആമ്പല്ലൂർ പഞ്ചായത്തിലെ ജീവനക്കാരനാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.