shk

കുട്ടനാട്: കാറ്റിൽ കടപുഴകിയ തെങ്ങുവീണ് പൊട്ടിയ വൈദ്യുതി ലൈൻ ആറ്റുകടവിൽ പതിച്ച്, കുളിച്ചുകൊണ്ടിരുന്ന വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. മകൾ ഉൾപ്പെടെ മൂന്നു സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റു.

കാവാലം പഞ്ചായത്ത് മൂന്നാംവാർഡ് പാലേടം വാക്കയിൽ സതീശന്റെ ഭാര്യ അജിതയാണ് (47) മരിച്ചത്. മകൾ അഞ്ജന (22), കാവാലം പുതിയവീട് ലക്ഷംവീട്ടിൽ രാജപ്പന്റെ ഭാര്യ ഓമന (58), തോട്ടായിൽ ജോബിയുടെ ഭാര്യ ജെസമ്മ (50) എന്നിവർക്കാണ് പരിക്ക്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തൈപ്പറമ്പ് കടവിനു സമീപത്തെ തെങ്ങാണ് പോസ്റ്റിലേക്ക് വീണത്. തുടർന്ന് ലൈൻ പൊട്ടി ആറ്റിൽ വീഴുകയും ഷോക്കേൽക്കുകയുമായിരുന്നു.