മാരാരിക്കുളം:പ്രവാസികളെ നാട്ടിലേക്ക് അടിയന്തര മായി എത്തിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി കേന്ദ്ര ഗവ.സ്ഥാപനമായ കലവൂർ കയർ ബോർഡ് ഓഫീസ് ഉപരോധിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ്റ് കെ.വി.മേഘനാദൻ സമരം ഉദ്ഘാടനചെയ്തു.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സരുൺ റോയി അദ്ധ്യക്ഷനായി.ബി. അനസ്,പി. തമ്പി,നിസ്സാം ബഷീർ,എന്നിവർ സംസാരിച്ചു.