photo

ചേർത്തല:ലോക്ക് ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന് സൂര്യാഘാതമേറ്റു.മുഹമ്മ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ അജിക്കാണ് കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കിടെ സൂര്യാഘാതമേറ്റത്. കഴുത്ത് ഭാഗത്ത് പൊള്ളലേറ്റ അജി മുഹമ്മ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി.