ആലപ്പുഴ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സ്യ പ്രവർത്തക സമൂഹത്തോട് കാണിക്കുന്ന വഞ്ചനയ്ക്കും അനീതിക്കും എതിരെ മേയ് ഒന്ന് കരിദിനമായി ആചരിക്കുവാൻ ഭാരതീയ മത്സ്യ പ്രവർത്തക സംഘം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ജില്ലാ അദ്ധ്യക്ഷൻ ഡി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷൻ ആർ. എസ്. ദേവദാസ്, സെക്രട്ടറി കെ.ആർ. സാജുമോൻ, സഹ സെക്രട്ടറി പൊന്നപ്പൻ, അനീഷ് ആറാട്ടുവഴി, ശ്രീറാം തൈക്കൽ, സി. വി.പീതാബരൻ തുടങ്ങിയ സംസാരിച്ചു.