ആലപ്പുഴ: കൊവിഡിനെതിരെ പ്രതിരോധം തീർക്കുമ്പോൾ കേന്ദ്ര-സംസ്ഥാന മന്ത്രിമാരുൾപ്പെടെ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ തമ്മിലടിക്കുന്നത് അപഹാസ്യമായ കാഴ്ച്യാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു.

പബ്ലിസിറ്റി ഭ്രമം ഇനിയെങ്കിലും നിർത്തിയിട്ട് കൊവിഡ് വ്യാപന പ്രതിരോധത്തിലും തിരികെ വരുന്ന പ്രവാസികളുടെ ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കുന്നതിലും സംസ്ഥാന സർക്കാർ ശ്രദ്ധിക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.