ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് കൊവിഡ് ഐസൊലേഷൻ വാർഡിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകുന്ന പദ്ധതി ഡി.വൈ.എഫ്‌.ഐയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസ്, അരിതാ ബാബു എന്നിവർ സംസാരിച്ചു.