ചേർത്തല : തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 19-ാംവാർഡിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കൊവിഡ് കാല ഓർമ്മക്കായി മുഴുവൻ വീടുകളിലും തെങ്ങിൻതൈ നട്ടുനൽകും.പത്ത്‌പേരടങ്ങുന്ന പുലരി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കർഷക അവാർഡ് ജേതാവ് എം.ജെ.ജോസഫിന്റെ പുരയിടത്തിൽ ട് പരിപാലിച്ചു വരുന്ന തെങ്ങിൻതൈകളാണ് വാർഡിലെ ഓരോ വീട്ടിലും നടുന്നത്. ഒരു വർഷത്തെ പരിപാലനം കൂടി പദ്ധതി പ്രകാരാം നൽകും. ദേശീയപാതയിൽ പതിനൊന്നാം മൈൽ ജംഗ്ഷന് സമീപം നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം നിർവഹിച്ചു.വികസന സമിതി അംഗങ്ങളായ വി.സി.രാജീവൻ,തിലോത്തമ,അമ്മിണി പവിത്രൻ,മിനി വളവുങ്കൽ,വിജയലക്ഷ്മി രാധാകൃഷ്ണൻ,സുലഭ ദിനകരൻ,എം.എ. വൈശാഖ്,രേവമ്മ രമേശൻ,ജെസ്സി ജോമോൻ എന്നിവർ സംസാരിച്ചു.എം.ജെ.ജോസഫ് സ്വാഗതവും വിജിമോൾ നന്ദിയും പറഞ്ഞു.