ആലപ്പുഴ: ജീവനക്കാരെയും അദ്ധ്യാപരെയും സർക്കാർ വേട്ടയാടുകയാണെന്ന് ബി.ജെ.പി ദക്ഷിണമേഖല അദ്ധ്യക്ഷൻ കെ.സോമൻ പറഞ്ഞു.ധനകാര്യ വകുപ്പിന്റെ കെടുകാര്യസ്ഥതയും, ധൂർത്തും, ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ മറ്റ് മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് പകരം ശമ്പളം കവർന്നെടുക്കുന്നത് ധനവകുപ്പിന്റെ പരാജയമാണ് കാണിക്കുന്നതെന്ന് സോമൻ പറഞ്ഞു.