ഹരിപ്പാട് : എസ്.എൻ. ഡി.പി യോഗം 994ാം നമ്പർ മുട്ടം ശാഖയുടെയും മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആർ. ശങ്കറിന്റെ 111ാമത് ജന്മദിന വാർഷികാചരണം ഇന്ന് രാവിലെ 11ന് നടക്കും. ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് ഉച്ചഭക്ഷണ വിതരണവും നടക്കും. ഭക്ഷണപൊതി വിതരണോദ്ഘാടനം പ്രസിഡന്റ് ബി. നടരാജൻ നിർവഹിക്കും. സെക്രട്ടറി വി. നന്ദകുമാർ, മുട്ടം ബാബു, സ്വാമി സുഖകാശ സരസ്വതി, യൂണിയൻ കൗൺസിലർ ബി. രഘുനാഥൻ, വനിതാ സംഘം പ്രസിഡന്റ് സി. മഹിളാമണി, സെക്രട്ടറി സുമ സുരേഷ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബി. ദേവദാസ് കെ. പി അനിൽകുമാർ, ശ്യാമള, ശ്രീകല നന്ദകുമാർ എന്നിവർ പങ്കെടുക്കും.