ആലപ്പുഴ: ആഭരണശാലകൾ തുറക്കാൻ സർക്കാർ അനുമതി നൽകാത്തത് വിവേചനപരമാണെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നസീർ പുന്നക്കലും സെക്രട്ടറി കെ.നാസറും ആരോപിച്ചു. ആഭരണശാല നിയന്ത്രണ വിധേയമായി തുറക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.