ചേർത്തല: കണ്ണിന് കാൻസർ ബാധിച്ച ചേർത്തല സ്വദേശിയായ ഒന്നര വയസുകാരി അൻവിതയെ ചികിത്സയ്ക്കായി ആംബുലൻസിൽ ഹൈദരാബാദിലേക്ക് കൊണ്ടുപോകുന്നത് ഇതിവൃത്തമാക്കി ചേർത്തലയിലെ ഒരു കൂട്ടംചെറുപ്പക്കാർ തയ്യാറാക്കിയ 'ബ്രേക്ക് ദ ചെയിൻ 108' എന്ന 15 മിനിട്ട് ദൈർഘ്യമുളള ഹ്രസ്വ ചിത്രം റിലീസ് ചെയ്തു.
ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ലാൽ ചേർത്തല രചനയും ദീപു ചേർത്തല സംവിധാനവും രഘു ചേർത്തല ഛായാഗ്രഹണവും നിർവ്വഹിച്ച ഈ ചിത്രത്തിന്റെ സഹ സംവിധായകർ ദിലീപ് കുമാറും വിനീത് കുമാറുമാണ്. സുനിൽ ലാൽ ചേർത്തലയാണ് പശ്ചാത്തലസംഗീതം. രജനീകാന്ത്,മനോജ് കുമാർ, ഫിജോ,സുബിമോൻ, ബാബൂസ് കളരിവെളി,ബിജു ആലുങ്കൽ,പി.ജി.ബോസ് എന്നിവരാണ് അഭിനേതാക്കൾ.
ചലച്ചിത്ര നിർമ്മാതാവ് വി.വി. ബാബുവിന്റെ വസതിയിൽ നടന്ന ചടങ്ങിൽ, ബാബുവിന് സി.ഡി കൈമാറി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് റിലീസ് നിർവ്വഹിച്ചു. ബേബി തോമസ്, ദീപുചേർത്തലഎന്നിവർ നേതൃത്വം നൽകി.പ്രാദേശിക ചാനലുകളിലും യു ടൂബ് വഴിയും ചിത്രം പ്രദർശിപ്പിക്കും. ലോക്ക് ഡൗൺ കാലത്ത് ഇവർ നിർമ്മിച്ച രണ്ടാമത്തെ ഹ്രസ്വചിത്രമാണിത്.