suryapramukhan

പഴുവിൽ: എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റ് സുര്യപ്രമുഖൻ തൈവളപ്പിൽ (66) നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതനായ തൈവളപ്പിൽ കേശവന്റെ മകനാണ്. സംസ്കാരം നടത്തി. ചിറക്കൽ കുറുമ്പിലാവ് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റും പഴുവിൽ ശ്രീമൂല സ്ഥാനം ചാത്തൻ സ്വാമി ക്ഷേത്രം മഠാധിപതിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. പഴുവിൽ ശതാബ്ദി ശാഖാ മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശോഭ. മക്കൾ: ദ്യശ്യ, നിശ, രാഗി, ധനിക്. മരുമക്കൾ: സിജു, രാജേഷ്, ഷൺമുഖദാസ്.

എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.വി. സദാനന്ദൻ, വനിതാസംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി സംഗീത വിശ്വനാഥൻ, യോഗം കൗൺസിലർ പി.കെ. പ്രസന്നൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ സുഭാഷ് തേങ്ങാമൂച്ചി, പെരിങ്ങോട്ടുകര യൂണിയൻ സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രൻ, മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, സെക്രട്ടറി കെ.കെ. ചന്ദ്രൻ, നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്ക്യഷ്ണൻ തഷ്ണാത്ത്, ചാലക്കുടി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്ക്യഷ്ണൻ, കൊടകര യൂണിയൻ സെക്രട്ടറി ദിനേശൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് സി.ഡി. ശ്രീലാൽ, പി.ആർ. ഷാജു എന്നിവർ വസതിയിലെത്തി അന്തിമോപചാരമർപ്പിച്ചു.