ചാരുംമൂട് : സി.പി.ഐ യുടെ നേതൃത്വത്തിൽ ജില്ലയിൽ എല്ലാ മേഖലയിലും കൃഷിയിടങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവ സംയോജിത കാർഷിക പദ്ധതിയ്ക്ക് തുടക്കമായി. ജില്ലാ എക്സിക്യുട്ടിവ് കമ്മിറ്റിയംഗം കെ.ചന്ദ്രനുണ്ണിത്താൻ, മണ്ഡലം സെക്രട്ടറി ജി. സോഹൻ, ഡി ശിവശങ്കരപ്പിള്ള, ബാലനുണ്ണിത്താൻ, അനു ശിവൻ, കെ. കൃഷ്ണൻകുട്ടി ,വിജയൻ എന്നിവർ നേതൃത്വം നൽകി.