കായംകുളം : യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസ്സനെ വെട്ടിക്കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പത്തിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ജില്ലാ ജനറൽ സെക്രട്ടറി വിശാഖ് പത്തിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിബിൻ ടി. ബെന്നി അധ്യക്ഷത വഹിച്ചു.ആദർശ് മഠത്തിൽ, വിഷ്ണു വലിയത്തുതറയിൽ, അമൽ ശ്രീകുമാർ കുന്നിൽ,വിഷ്ണു,വിഷ്ണു വി.എം, നിതിൻ രാജ്, വിശാഖ് വിജയ്, അഖിൽ ജഗൻ തുടങ്ങിയവർ നേതൃത്വം നൽകി.