ആലപ്പുഴ: മേയ് ദിനാചാരണത്തിന്റെ ഭാഗമായി ജില്ലയിൽ രക്തബാങ്കുള്ള എല്ലാ ആശുപത്രികളിലും സി.ഐ.ടി.യു പ്രവർത്തകർ രക്തം ദാനം ചെയ്യും. ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വലിയപ്രകടനങ്ങൾ ഒഴിവാക്കി. തൊഴിൽ കേന്ദ്രങ്ങൾ, വ്യവസായശാലകൾ, വാസസ്ഥലങ്ങൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ പതാക ഉയർത്തി പ്രതിജ്ഞയെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് എച്ച്.സലാമും ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാറും അറിയിച്ചു.