മാവേലിക്കര: യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഹസൻ വധശ്രമ കേസിലെ മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആഹ്വാന പ്രകാരം മാവേലിക്കരയിൽ നടന്ന പ്രതിഷേധജ്വാല ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, സംസ്​കാര സാഹിതി സംസ്ഥാന സെക്രട്ടറി അനിവർഗീസ്, ടൗൺ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് രമേശ് ഉപ്പാൻസ്, ഡി.സി.സി അംഗങ്ങളായ അജിത്ത് കണ്ടിയൂർ, പഞ്ചാവടി വേണു, തുടങ്ങിയവർ പങ്കെടുത്തു.