കുട്ടനാട് : ഭർത്താവിന്റെ ഓർമ്മദിനത്തിൽ ചടങ്ങുകൾ നടത്താൻ സ്വരുക്കൂട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി വീട്ടമ്മ. എസ്.എൻ.ഡി.പി യോഗം 7ാം നമ്പർ രാമങ്കരി ശാഖായോഗം അഡ്മിനിസ്‌ട്രേറ്റിവ് കമ്മറ്റിയംഗം വേഴപ്ര കുഴിക്കാലാകോളനിയിൽ ഉദയകുമാർസദനത്തിൽ ചന്ദ്രമതിയമ്മ(75)യാണ് തന്റെ പക്കലുള്ള 2000 രൂപ സംഭാവനയായി നൽകിയത്. ചന്ദ്രമതിയമ്മ അറിയിച്ചതു പ്രകാരം യൂണിയൻ കൺവീനർ സന്തോഷ്ശാന്തിയും യൂത്ത്മൂവ്‌മെന്റ്‌കേന്ദ്രസമിതിയംഗം പി.ടി.സജീവുംചേർന്ന് കുട്ടനാട് തഹസീൽദാർ എം.ടി.വിജയസേനനുമായി ബന്ധപ്പെടുകയും തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകാനുള്ള സൗകര്യം ഒരുക്കുകയുമായിരുന്നു. പൊതുമരാമത്ത്‌വകുപ്പിൽ ജീവനക്കാരനായിരുന്ന ഭർത്താവ് കുഞ്ഞുകുമാരൻ മരണമടഞ്ഞതിനെ തുടർന്ന് ചെറിയൊരു തുക ഫാമിലി പെൻഷനായി ചന്ദ്രമതിയമ്മക്ക് ലഭിക്കുന്നുണ്ട്. 15 വർഷം മുമ്പ് ഒരു മെയ് മാസത്തിലായിരുന്നു കുഞ്ഞുകുമാരന്റെ മരണം. തുടർന്നുള്ള എല്ലാമെയ് മാസത്തിലുംതന്റെ ജീവിത പങ്കാളിയോടുള്ളസ്മരണാർത്ഥം രാമങ്കരി ഗുരുക്ഷേത്രത്തിലെ ചതയ പൂജ ഏറ്റെടുത്തു നടത്തുന്നതും ചന്ദ്രമതിയമ്മ പതിവാക്കിയിരുന്നു. ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ ആ തുകമുഖ്യമന്ത്രിയുടെദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകുകയായിരുന്നു.