ചേർത്തല:കോട്ടയത്ത് കൊവിഡ് സ്ഥിരീകരിച്ച ചരക്ക് ലോറി ഡ്രൈവർ ചേർത്തലയിലെ കടയിലും ലോഡ് ഇറക്കിയതിനെ തുടർന്ന് ക്വാറന്റൈനിൽ പ്രവേശിപ്പിച്ച കട ഉടമ ഉൾപ്പെടെ 13 പേരുടെ സ്രവ പരിശോധനാ ഫലം നെഗ​റ്റീവായി.

കോവിഡ് സ്ഥിരീകരിച്ചയാൾ മാർച്ച് 25നാണ് ഇവിടെയെത്തി ലോഡ് ഇറക്കിയത്.നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് കഴിഞ്ഞ 25ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇയാളുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ചേർത്തലയിലെ കട ഉടമ, ജീവനക്കാർ, അന്ന് കടയിലെത്തിയവർ എന്നിവരുൾപ്പെടെ 13പേരെ 26 മുതൽ അവരുടെ വീടുകളിൽ നിരീക്ഷണത്തിലാക്കിയത്.സ്രവ പരിശോധനാ ഫലം ഇന്നലെയാണ് വന്നത്.എങ്കിലും ഇവർ ക്വാറന്റൈനിൽ തുടരും. നിയന്ത്റണത്തോടെ കട തുറക്കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.