മാവേലിക്കര: രാജാരവിവർമ്മ സെന്റർ ഓഫ് എക്‌​സലൻസ് ഫോർ വിഷ്വൽ ആർട്ട്‌​സിന് സ്ഥലം ഏറ്റെടുക്കുവാനുള്ള നടപടികൾ പൂർത്തിയായതായി ആർ.രാജേഷ് എം.എൽ.എ പറഞ്ഞു. വിഖ്യാത ചിത്രകാരൻ രാജാരവിവർമ്മയുടെ 172ാം ജന്മവാർഷിക ദിനാചരണവും രാജാരവിവർമ്മ കോളേജ് അലൂമിനി അസോസിയേഷൻ ഉദ്ഘാടനവും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ രാജരവിവർമ്മ കോളേജ് അലൂമിനി അസോസിയേഷൻ പ്രസിഡന്റ് എൻ.ബാലമുരളി കൃഷ്ണൻ അധ്യക്ഷനായി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ആർ.ശിവരാജൻ, സെക്രട്ടറി അനിൽകുമാർ, കെ.ആർ.പ്രസാദ്, പ്രൊഫ.ജി.ഉണ്ണികൃഷ്ണൻ, ആർ.പാർത്ഥസാരഥി വർമ്മ, ബിനോയ് മോഹൻദാസ് എന്നിവർ സംസാരിച്ചു.