അരൂർ: ശാന്തിഗിരി നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ചു ജില്ലയിലെ സത്‌സംഗങ്ങളും ജില്ലാസമ്മേളനവും കുടുംബസംഗമങ്ങളും ശാന്തിയാത്രയും കൊവിഡ് നിയന്ത്രണത്തെ തുടർന്ന് മാറ്റി. ഇതിന്റെ ഭാഗമായി ഇരുപതിനായിരം പേർക്കുള്ള ഭക്ഷണം ജില്ലയിലെ സാമൂഹിക അടുക്കള വഴി മെയ് 5 നും 6 നും വിതരണം ചെയ്യുമെന്ന് ശാന്തിഗിരി ആശ്രമം ചേര്‍ത്തല ഏരിയ ഓഫീസ് ഹെഡ് ജനനി അഭേദ ജ്ഞാനതപസ്വിനി അറിയിച്ചു.